Tuesday, August 25, 2009
Thursday, October 16, 2008
സ്വതന്ത്ര പദയാത്ര - പത്രക്കുറിപ്പ്
സ്വതന്ത്ര പദയാത്ര - കാസര്‍ഗോഡ് മുതല് തിരുവനന്തപുരം വരെ സ്വാതന്ത്ര്യം സ്വന്തമാക്കാനും അതു ഉറപ്പു വരുത്തുവാനും കാത്തു സൂക്ഷിക്കുവാനുമുള്ള പദയാത്ര
നമ്മുടെ പിതാക്കന്മാര്‍ വര്‍ഷങ്ങളോളം കഠിനമായി പരിശ്രമിച്ച് , കഷ്ടപ്പെട്ട് നേടിയെടുത്തതാണ് നാമിന്നാസ്വദിക്കുന്ന സ്വാതന്ത്ര്യം. നമ്മുടെ ഇന്നത്തെ തലമുറയുടെ സാമൂഹികവും രാഷ്ട്രീയപരവുമായുള്ള നിഷ്ക്രിയതയും കാണുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യസമരസേനാനികള്‍ സ്വജീവന്‍ വരെ ബലി കഴിച്ച് നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വില നമ്മള്‍ മറന്നു തുടങ്ങിയോ എന്ന് ആരും സംശയിക്കും. ജീവിതത്തിന്റെ ഏതാണ്ട് എല്ലാ തുറകളും വാണിജ്യവത്കരിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ സ്ഥിതിയില്‍ ഈ അപകടകരമായ അവസ്ഥ പരിഹരിക്കാന്‍ മിക്കവര്‍ക്കും സമയമില്ല . എല്ലാവര്‍ക്കും അല്ല - മിക്കവര്‍ക്കും. സിക്സ്‌വേറിനെ പോലെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനത്തിന് ഇത് കയ്യും കെട്ടി നോക്കിനില്‍ക്കാനാകില്ല. അതു കൊണ്ട് ഈ പ്രശ്നത്തെ എങ്ങനെ പരിഹരിക്കാം എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്.
എന്താണ് ഞങ്ങള്‍ പറയുന്ന ഈ സ്വാതന്ത്ര്യമെന്നോ ?
ആരെയും ശല്യപ്പെടുത്താതെയും സമൂഹത്തില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന ചട്ടവട്ടങ്ങളെ മാനിച്ചുകൊണ്ടും ഏറ്റവും നന്നായി സ്വന്തം ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണ് നമ്മള്‍ പറയുന്നത്. അതെ , നമ്മള്‍ നൂറ്റാണ്ടുകള്‍ക്കു മുന്നെ എന്തിനെ വേണ്ടി പോരാടിയോ ആ സ്വാതന്ത്ര്യം തന്നെ . പ്രധാനമായും മൂന്നിടത്താണ് ഞങ്ങളുടെ ശ്രദ്ധ . സമൂഹത്തില്‍ ഇന്നു നില നില്‍ക്കുന്ന തിന്മകളില്‍ നിന്നുള്ള സ്വാതന്ത്ര്യം , നമ്മുടെ ഭാവി ജീവിതം ഏറ്റവും നന്നായി ജീവിക്കാനുള്ള സ്വാതന്ത്ര്യം , സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യം.
1. സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യം - വിവരം ( Information ) സൂക്ഷിക്കാനും അതു കൈകാര്യം ചെയ്യാനും ഇന്ന് നമുക്ക് ഉള്ള ഒരു ഉപാധിയാണ് സോഫ്റ്റ്‌വേര്‍. വിവരം എല്ലാവര്‍ക്കും ലഭ്യമായിരിക്കണം , അതു സ്വതന്ത്രമായിരിക്കണം - എല്ലാവര്‍ക്കും ഗുണമുള്ള ഒന്നായിരിക്കണം അത്. അറിവും വിവരവും സമൂഹത്തിന്റെയാണ്. ഒരു വ്യക്തിയുടേതോ ഒരു ഭരണകൂടത്തിന്റെയോ അല്ല. അതു കൊണ്ട് ഈ വിവരം ഉണ്ടാക്കുവാനും സൂക്ഷിക്കുവാനും കൈകാര്യം ചെയ്യാനുമുള്ള സോഫ്റ്റ്‌വേറുകളും സമൂഹത്തിന്റെയായിരിക്കണം - അതാണ് സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യത്തിന്റെ പ്രസക്തി. ഭൂട്ടാനിലെ ഭരണത്തിന്റെ സത്യാവസ്ഥയേയും ഇറാക്കിലെ അവസ്ഥയേയും ഏറ്റവും ഫലവത്തായി പുറത്തുകൊണ്ട് വരാന്‍ സഹായിച്ചത് ഇന്റര്‍നെറ്റാണ് - സോഫ്റ്റ്‌വേറിന്റെയും വിവരം കൈകാര്യം ചെയ്യാനുള്ള അതിന്റെ കഴിവിനെയും നന്നായി ഉപയോഗപ്പെടുത്തിയതിന്റെ ഒരു ഉദാഹരണം മാത്രമാണിത് .
2. സമൂഹത്തില്‍ ഇന്നു നില നില്‍ക്കുന്ന തിന്മകളില്‍ നിന്നുള്ള സ്വാതന്ത്ര്യം - സമൂഹത്തിന്റെ വികാസത്തിനു തടസ്സം നില്കുന്ന എന്തിനെയും നമുക്ക് ഈ കൂട്ടത്തില്‍ പെടുത്താം .അത് ദാരിദ്ര്യം മുതല്‍ അഴിമതി വരെ എന്തും ആകാം.
3. നമ്മുടെ ഭാവി ജീവിതം ഏറ്റവും നന്നായി ജീവിക്കാനുള്ള സ്വാതന്ത്ര്യം - വരാനിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളും കുറഞ്ഞുകൊണ്ടിരിക്കുന്ന ഊര്‍ജ്ജസ്രോതസ്സുകളുമാണ് നമ്മുടെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാം ഇപ്പോള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നീട് എന്തെങ്കിലും ചെയ്യാനായി നാം ഉണ്ടായെന്നു വരില്ല.
നമ്മുടെ വീക്ഷണത്തെ കുറിച്ച്
1. സ്വാതന്ത്ര്യം സ്വന്തമാക്കുക എന്നത് ഒരു വ്യക്തിയെ സ്വാതന്ത്ര്യം സ്വന്തമാക്കാനായി സജ്ജനാക്കുന്നതിനെക്കുറീച്ചാണ്. ഇതിനായി ആദ്യം ചെയ്യേണ്ടത് സ്വാതന്ത്ര്യത്തെക്കുറിച്ച് ( അതിന്റെ ഇല്ലായ്മയെക്കുറിച്ച് ) അവനെ ബോധവല്കരിക്കുകയാണ് .
2. സ്വാതന്ത്ര്യം ഉറപ്പു വരുത്തുക എന്നത് പൊതുജനത്തിന്റെ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളേയും വ്യക്തികളേയും അവരുടെ ആ പ്രവര്‍ത്തനത്തേയും കുറിച്ചാണ് .
3. സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുക എന്നത് മുന്നെ പറഞ്ഞ വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനത്തെ ഉയര്‍ത്തിപ്പിടിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ചിട്ടകളേയും ഘടനകളേയും സമൂഹത്തില്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചാണ്.
നമ്മള്‍ നേടാനായി ശ്രമിക്കുന്നത്
1. ഈ പ്രശ്നത്തെ കുറിച്ചുള്ള ബോധവല്കരണം.
2. ഞങ്ങളുടെ വീക്ഷണങ്ങളും ഉദ്ദേശ്യങ്ങളുമുള്ള മറ്റ് വ്യക്തികളേയും പ്രസ്ഥാനങ്ങളേയും കണ്ടെത്തുകയും ഞങ്ങളുടെ ലക്ഷ്യത്തിനെത്താന്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുക.
3. ഇങ്ങനെ കണ്ടെത്തുന്നവരെ സാങ്കേതികപരിജ്ഞാനം കൊണ്ട് ശക്തിപ്പെടുത്തുക
ഈ ഉദ്ദേശ്യങ്ങളൊക്കെ എങ്ങനെ നിറവേറ്റും ?
1. കാസര്‍ഗോഡ് മുതല് തിരുവനന്തപുരം വരെയുള്ള ഈ യാത്രയ്കിടയില്‍ സ്കൂളുകളിലും കോളേജുകളിലും മറ്റ് വിദ്യഭ്യാസസ്ഥാപനങ്ങളിലും സെമിനാറുകള്‍ നടത്തുക വഴി ഈ പ്രശ്നങ്ങളെയും അവയ്ക്കുള്ള ഉത്തരങ്ങളെയും കുറിച്ച് വിദ്യാര്‍ത്ഥികളെ ( അങ്ങനെ പൊതുജനത്തെ ) ബോധവല്‍കരിക്കുക.
2. ഈ യാത്രയ്ക്കിടയില്‍ ഞങ്ങളുടെ വീക്ഷണങ്ങളും ഉദ്ദേശ്യങ്ങളുമുള്ള മറ്റ് വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്ടെത്തുക .
3. ഒരുമിച്ചു പ്രവര്‍ത്തിക്കാനായി ഇന്റര്‍നെറ്റ് അധിഷ്ഠിതമായുള്ള ഒരു സംവിധാനമുണ്ടാക്കുക വഴി ഈ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ പര്യാപ്തരാക്കുക .
പദയാത്രയുടെ കാര്യപരിപാടി
സിക്സ്‌വേര്‍ ഫൗണ്ടേഷന്‍ ഈ പദയാത്രയോടുകൂടി അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ഒക്ടോബര്‍ രണ്ടാം തീയതി മുതല്‍ നവംബര്‍ 14 വരെ , കാസര്‍ഗോഡ് തൊട്ട് തിരുവനന്തപുരം വരെ നീളുന്ന ഈ പദയാത്രയ്ക്കിടയില്‍ സ്വാതന്ത്ര്യം സ്വന്തമാക്കാനും ഉറപ്പു വരുത്തുവാനും സംരക്ഷിക്കുവാനും സമൂഹത്തെ ക്രിയാത്മകമാക്കാനായി ഞങ്ങളുടെ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായിരിക്കും. എല്ലാ ജില്ലകളുടെയും കേന്ദ്രങ്ങളില്‍ കൂടെ ഈ പദയാത്ര കടന്നുപോകും . ഞങ്ങളുടെ പ്രവര്‍ത്തകര്‍ ഈ യാത്രയ്ക്കിടയില്‍ സ്കൂളുകളിലും കോളേജുകളിലും മറ്റ് വിദ്യഭ്യാസസ്ഥാപനങ്ങളിലും സെമിനാറുകള്‍ നടത്തുന്നതായിരിക്കും. ഈ സെമിനാറുകളില്‍ താത്പര്യമുള്ള സ്കൂളുകളേയും കോളേജുകളേയും മറ്റ് സ്ഥാപനങ്ങളെയും www.freedomwalk.in ഇല്‍ രജിസ്റ്റര്‍ ചെയ്യാനും അങ്ങനെ ഈ സംരംഭത്തില്‍ പങ്കാളികളാകാനും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. വിവിധ ജില്ലകളില്‍ നടത്തുന്ന ഈ സെമിനാറുകള്‍ വരും തലമുറയ്ക്ക്
ഉത്തരവാദിത്തമുള്ള പൗരന്മാരായി വളര്‍ന്നുവരുവാനുള്ള വഴികാട്ടികളായി
വര്‍ത്തിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ യാത്രയ്ക്കിടയില്‍ കേരളത്തിന്റെ ഓരോ ജില്ലയിലും ഞങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വേറും പ്രചരിപ്പിക്കുന്നയിരിക്കും. തിരുവനന്തപുരത്ത് ഏറെ വിജയകരമായി പ്രവര്‍ത്തനം നടത്തുന്ന ഗ്നു/ലിനക്സ് യൂസര്‍ ഗ്രൂപ്പ് പോലെ കേരളത്തിലെമ്പാടുമുള്ള സ്വതന്ത്രസോഫ്റ്റ്‌വേര്‍ യൂസര്‍ ഗ്രൂപ്പുകളില്‍ നിന്നുമുള്ള സഹകരണങ്ങള്‍ ഞങ്ങള്‍ ഈ സംരംഭത്തില്‍ പ്രതീക്ഷിക്കുന്നു. 2007 വിരലിലെണ്ണാവുന്ന അത്രയും അംഗങ്ങളുമായി തുടങ്ങിയ ഗ്നു/ലിനക്സ് യൂസര്‍ ഗ്രൂപ്പ് തിരുവനന്തപുരം ഇപ്പോള്‍ നമ്മുടെ സാങ്കേതികരംഗത്തിന്റെ ഹൃദയമായ ടെക്നോപാര്‍ക്കില്‍ അഞ്ചു ദിവസം നീളുന്ന ഒരു ഇന്സ്റ്റാള്‍ ഫെസ്റ്റ് നടത്താന്‍ ഊര്‍ജ്ജവും പ്രതിബദ്ധതയും കഴിവുള്ള ഒരു സംഘടനയായി വളര്‍ന്നിരിക്കുന്നു. സ്വതന്ത്രസോഫ്റ്റ്‌വേറിന്റെ ദിശയില്‍ പ്രവര്‍ത്തനങ്ങളൊന്നുമില്ലാത്ത അല്ലെങ്കില്‍ വളരെക്കുറച്ചു മാത്രം പ്രവര്‍ത്തങ്ങള്‍ നടക്കുന്ന ജില്ലകളില്‍ വളരെ ആവേശത്തോടെ പ്രവര്‍ത്തങ്ങല്‍ നടത്തുന്ന സ്വതന്ത്രസോഫ്റ്റ്‌വേര്‍ സമൂഹങ്ങള്‍ നിര്‍മ്മിക്കുകയും അവര്‍ക്ക് ആവശ്യമുള്ള പിന്തുണ നല്കുകയും ചെയ്യുക എന്നതും ഈ യാത്രയുടെ ഉദ്ദേശ്യമാണ് . സാമൂഹ്യപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുക എന്നതും ഞങ്ങളുടെ ഉദ്ദേശ്യമാണ് . ഈ യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ ഞങ്ങളുടേതിനു സമാനമായ ചിന്താധാരയും വീക്ഷണവുമുള്ള വ്യക്തികളേയും സംഘടനകളേയും പരിചയപ്പെടാനും അവരോടൊത്തു പ്രവര്‍ത്തിക്കുവാനും , വിവരസാങ്കേതികതയില്‍ ഞങ്ങള്‍ക്കുള്ള അറിവും കഴിവും ഉപയോഗപ്പെടുത്താന്‍ അവരെ സ്വാഗതം ചെയ്യാനും കഴിയുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കുക എന്നതും ഞങ്ങളുടെ ഉദ്ദേശ്യങ്ങളിലൊന്നാണ്. ഇതിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ( നേച്ചര്‍ ക്ളബ്ബുകള്‍ , വനസംരക്ഷണപ്രവര്‍ത്തകര്‍ ) നമ്മുടെ സഹായവും സാങ്കേതികപരിജ്ഞാനവും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനത്തുള്ള ഇതു പോലെയുള്ള സംഘടനകളുമായി ഒരു ശൃംഘല ഉണ്ടാക്കാനായി ഉള്ള ഞങ്ങളുടെ ഈ ശ്രമത്തെ സ്വന്തം പ്രവര്‍ത്തങ്ങള്‍ക്കായും മറ്റ് സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനായും എല്ലാവര്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ് . ഇതിന്റെയൊക്കെ ഭാഗമായി സൗജന്യമായി സാങ്കേതികോപദേശവും വെബ് ഹോസ്റ്റിങ്ങും അതുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ പറഞ്ഞ രീതിയിലുള്ള ഏതെങ്കിലും സംഘടനയില്‍ നിങ്ങള്‍ക്ക് അംഗത്വമുണ്ടെങ്കില്‍ നിങ്ങള്‍ക്കു് ഈ അവസരം ഉപയോഗപ്പെടുത്തുന്നതിനായി www.freedomwalk.in ഇല്‍ രജിസ്റ്റര്‍ ചെയ്യുകയോ 9446069446 എന്ന ഫോണ്‍ നമ്പരില്‍ ഞങ്ങളുമായി ബന്ധപ്പെടുകയോ ചെയ്യുക. ഈ പദയാത്രയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ( മാര്‍ഗ്ഗരേഖ തയ്യാറാക്കല്‍ മുതല്‍ പദയാത്രയുടെ അവസാനം വരെ ) ഞങ്ങള്‍ www.freedomwalk.in ഇല്‍ ഞങ്ങള്‍ തത്സമയം ലഭ്യമാക്കുന്നായിരിക്കും. ഈ വെബ്‌സൈറ്റിലെ സന്ദര്‍ശകര്‍ക്ക് പദയാത്രയ്ക്കിടയില്‍ ഞങ്ങളുടെ പ്രവര്‍ത്തകരുമായി തത്സമയം സംവദിക്കുവാനും കഴിയും. ഈ പദയാത്രയ്ക്കു തൊട്ടു മുന്‍പായി ഞങ്ങള്‍ ഒരു ഇന്റര്‍നെറ്റ് അധിഷ്ഠിത സംവിധാനം പുറത്തിറക്കുന്നതായിരിക്കും . ഞങ്ങളുടെ വീക്ഷണവും ചിന്താഗതിയുമുള്ള എല്ലാവരേയും ഒരുമിച്ചു കൊണ്ടു വരാനും അവരെ കൂടുതല്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുവാനും സഹായിക്കുന്ന ഒന്നായി ഈ സംവിധാനം പ്രവര്‍ത്തിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
സിക്സ്‌വേറിനെക്കുറിച്ച് (About Zyxware)
ലോകത്തില്‍ കാണാന്‍ നാമാഗ്രഹിക്കുന്ന മാറ്റമായി നാം വര്‍ത്തിക്കുക എന്ന ചിന്താഗതിയോടെയാണ് സിക്സ്‌വേര്‍ തുടങ്ങിയിട്ടുള്ളത്. ഞങ്ങളുടെ ഈ വാദത്തെ ഞങ്ങളുടെ സംരംഭങ്ങള്‍ കൊണ്ടും ഞങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ പിന്തുടരുന്ന മൂല തത്വങ്ങള്‍ കൊണ്ട് ഞങ്ങള്‍ എന്നും സാധൂകരിച്ചിട്ടുണ്ട്. ചിക്കന്‍ഗുനിയ ട്രാക്കിങ്ങ് സോഫ്റ്റ്‌വേര്‍ മുതല്‍ ഫ്രീഡം ടോസ്റ്റര്‍ ( സ്വതന്ത്രസോഫ്റ്റ്‌വേര്‍ ലഭ്യമാക്കുന്ന ഒരു യന്ത്രം) വരെയുള്ള സംരംഭങ്ങള്‍ ഞങ്ങള്‍ ലാഭത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളേയും ലാഭേച്ഛയില്ലാതെ നടത്തുന്ന പ്രവര്‍ത്തനങ്ങളേയും വേര്‍തിരിച്ച് നിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങളെ ബോധവാന്മാരാക്കി. ഇതിന്റെ പരിണിത ഫലമായി സിക്സ്‌വേര്‍ ഫൗണ്ടേഷന്‍ എന്ന NPO ( Not for Profit Organization) ) ഞങ്ങള്‍ തുടങ്ങുകയാണ്. ഇനി മുതല്‍, നമ്മുടെ പൊതുതാത്പര്യാര്‍ത്ഥമുള്ള എല്ലാ സംരംഭങ്ങളും സിക്സ്‌വേര്‍ ഫൗണ്ടേഷനിലൂടെയായിരിക്കും ഞങ്ങള്‍ പുറത്തിറക്കുക. സിക്സ്‌വേര്‍ ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പില്‍ നിന്നുണ്ടാകുന്ന ലാഭമായിരിക്കും സിക്സ്‌വേര്‍ ഫൗണ്ടേഷന്റെ ചിലവുകള്‍ വഹിക്കുക. സാമൂഹ്യപരമായി പ്രാധാന്യമുള്ള സംരംഭങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാനായി മറ്റ് ധനസ്രോതസ്സുകളെക്കുറിച്ചും ഞങ്ങള്‍ അന്വേഷിക്കുന്നുണ്ട് .

Wednesday, August 20, 2008
Monday, March 10, 2008
Subscribe to:
Posts (Atom)